Close

എങ്ങിനെ എത്താം

റോഡ്‌ മാർഗ്ഗം

തൊട്ടടുത്ത്‌ കിടക്കുന്ന ജില്ലകളായ എറണാകുളം (കൊച്ചി), പാലക്കാട്, മലപ്പുറംഎന്നിവിടങ്ങളിൽ നിന്ന് റോഡ്‌ മാർഗ്ഗം തൃശ്ശൂരിലേക്ക്‌ എത്തിച്ചേരാം. നാഷണൽ ഹൈ വേ 47 തൃശ്ശൂർ പട്ടണത്തിൽ കൂടെയും ബൈ-പാസ് തൃശ്ശൂരിൽ നിന്നും 6 കിലോമീറ്റർ അകലെയുള്ള മണ്ണുത്തി എന്ന സ്ഥലം വഴിയും കടന്നു പോകുന്നു. ധാരാളം സ്വകാര്യ ബസ്സുകളും, കെ.എസ്‌.ആർ.ടി.സി ബസ്സുകളും ഈ വഴിക്കു ഓടുന്നുണ്ട്.

റെയിൽ മാർഗ്ഗം

തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ്‌. തൃശ്ശുരിന്റെ വടക്കുഭാഗത്ത് പൂങ്കുന്നം എന്ന സ്റ്റേഷനും നിലവിലുണ്ട്. പാസഞ്ചർ വണ്ടികളും, ചുരുക്കം ചില എക്സ്പ്രസ്സുകളും ഇവിടെ നിർത്താറുണ്ട്‌. ഗുരുവായൂർക്കുള്ള തീവണ്ടി പാത വഴി പിരിയുന്നത്‌ പൂങ്കുന്നം സ്റ്റേഷനിൽ വെച്ചാണ്‌. തൃശ്ശൂരിന്റെ പ്രാന്തപ്രദേശത്ത്‌ ഒല്ലൂർ എന്ന സ്റ്റേഷനുമുണ്ട്‌. ഇവിടെ ചില പാസഞ്ചർ വണ്ടികൾ നിർത്താറുണ്ട്.

വിമാന മാർഗ്ഗം

തൃശ്ശൂരിന്റെ ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം നെടുമ്പാശ്ശേരിയിലുള്ള കൊച്ചിൻ അന്താരാഷ്ട്ര വിമാന താവളം ആണ്‌. തൃശ്ശൂരിൽ നിന്ന് 50 കിലോമീറ്റർ ദൂരം അവിടേക്കുണ്ട്. അവിടെ നിന്ന് റോഡ്‌ മാർഗ്ഗം തൃശ്ശൂരിൽ എത്തിച്ചേരാൻ സാധിക്കും.