Close

ജില്ലാ പ്രൊഫൈൽ

കേരളത്തിന്റെ ‘സാംസ്കാരിക തലസ്ഥാനം’ എന്നും ‘പൂരങ്ങളുടെ നാട് ‘ എന്നും തൃശ്ശൂർ അറിയപ്പെടുന്നു. കേരളത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു റവന്യൂ ജില്ലയാണ് തൃശ്ശൂർ. ഏകദേശം 3,032 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന തൃശ്ശൂർ, കേരളത്തിന്റെ ജനസംഖ്യയിൽ പത്ത് ശതമാനത്തിലധികം ജനസംഖ്യയെ ഉൾക്കൊള്ളുന്നു. തൃശ്ശൂർ ജില്ലയുടെ വടക്കുഭാഗത്ത് പാലക്കാട്, മലപ്പുറം ജില്ലകളും, തെക്ക് എറണാകുളം, ഇടുക്കി ജില്ലകളും പടിഞ്ഞാറ് ഭാഗം അറേബിക്കടലും കിഴക്ക് പശ്ചിമഘട്ടംവുമാണ്. ഇത് തെക്കുപടിഞ്ഞാറ് ഇന്ത്യയിൽ (10.52 ° N 76.21 ° E) കേരളത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു.. 2011 ലെ സെൻസസ് പ്രകാരം തൃശ്ശൂർ ജില്ലയിൽ ജനസംഖ്യ 3,110,327 ആണ്. ജില്ലയിലെ ജനസംഖ്യയുടെ സാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 1,626. 2001-2011 ദശകത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് 4.58 ശതമാനമായിരുന്നു. 1000 പുരുഷന്മാർക്ക് 1109 സ്ത്രീകൾ എന്നനിരക്കിലാണ് ലിംഗാനുപാതം ഉള്ളത്. സാക്ഷരതാ നിരക്ക് 95.32 ശതമാനമാണ്.