Close

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

2005ലെ മഹാത്മാഗാന്ധിദേശീയഗ്രാമീണതൊഴിലുറപ്പ്നിയമം(എംജിഎൻആർഇജി ആക്ട്) സെപ്തംബർ 7 ന് വിജ്ഞാപനം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ 2008 ഏപ്രിൽ 1 ന് തൃശ്ശൂർ ജില്ലയിൽ തൊഴിലുറപ്പ്പദ്ധതി ആരംഭിച്ചു. ഓരോ ഗ്രാമീണകുടുംബത്തിനും സാമ്പത്തിക വർഷം കുറഞ്ഞത് 100 ദിവസം വേതനത്തോടുള്ള തൊഴിൽ ഉറപ്പ് നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. വീട്ടിലെ ഒരംഗത്തിന് തൊഴിൽ ഉറപ്പുവരുത്തുന്നതിനും നിർദിഷ്ടഗുണനിലവാരവും സുസ്ഥിരതയമുള്ള ഉൽപന്നങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ്പദ്ധതിയുടെ ജില്ലാപ്രോഗ്രാംകോ-ഓർഡിനേറ്റർ ജില്ലാകളക്ടറാണ്. പദ്ധതിനടത്തിപ്പിന്റെ ചുമതല ജോയിന്റ്പ്രോഗ്രാംകോ-ഓർഡിനേറ്റർ നിർവ്വഹിക്കുന്നു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാർ ഗ്രാമപഞ്ചായത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതി നടപ്പാക്കുന്നതിനുള്ള അടിസ്ഥാന ഘടകങ്ങളാണ് ഗ്രാമപഞ്ചായത്തുകൾ. പഞ്ചായത്ത്സെക്രട്ടറി പദ്ധതിയുടെ രജിസ്ട്രേഷൻ ഓഫീസറായി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്