Close

ജില്ലാ ഫോംസ് ഓഫീസ്

തൃശ്ശൂർ ജില്ലയിലെ അരണാട്ടുകരയിലാണ് 1987 മുതൽ ജില്ലാ ഫോംസ് ഓഫീസ് പ്രവർത്തിക്കുന്നത്.തൃശ്ശൂർ ജില്ലയിലെ വിവിധ സർക്കാർഓഫീസുകൾക്ക് ഫോറങ്ങളും രജിസ്റ്ററുകളും ഇവിടെ വിതരണം ചെയ്യുന്നു. കൂടാതെ ലൈസൻസുള്ള ഏജന്റുമാർക്ക് സർക്കാർപ്രസിദ്ധീകരണങ്ങൾ, സർവീസ്ബുക്ക്, പെൻഷൻബുക്ക് എന്നിവ ഈ സ്റ്റോറിൽ ലഭിക്കുന്നു.ഇതിനുപുറമെ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകൾക്കായി സർക്കാർജീവനക്കാർക്കുള്ള പുസ്തകങ്ങൾ ഇവിടെ വിതരണം ചെയ്യുന്നു. പേരോ ഒപ്പോ ജാതിയോ മാറ്റം വരുത്തൂന്നതിനുള്ള നടപടികൾ ഈ ഓഫീസിൽ ചെയ്യാവുന്നതാണ്.ഇതിനുവേണ്ടിയുള്ള അപേക്ഷകൾ ഗസറ്റ് വിജ്ഞാപനത്തിനായി തിരുവനന്തപുരത്തുള്ള പ്രിന്റിംഗ്ഡയറക്ടറുടെ ഓഫീസിലേക്ക് അയക്കുന്നു.

പ്രവർത്തനങ്ങൾ


  1. വിവിധ സർക്കാർഓഫീസുകൾക്കും മറ്റു പൊതുമേഖലാസ്ഥാപനങ്ങൾക്കും ഫോമുകൾ, രജിസ്റ്ററുകൾ; കേരള നിയമസഭയുടെ രേഖകൾ, ബജറ്റ് രേഖകൾ; ബാലറ്റുകൾ, തിരഞ്ഞെടുപ്പ്ഫോമുകൾ; കേരള സർക്കാരിന്റെ ലോട്ടറി; പബ്ളിക് റിലേഷൻസ് വകുപ്പിലെ ലഘുലേഖകൾ, പോസ്റ്ററുകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ; കേരളഹൈക്കോടതിയുടെ ഫോമുകൾ, രേഖകൾ, പ്രസിദ്ധീകരണങ്ങൾ; കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഫോമുകളും രജിസ്റ്ററുകളും; അക്കൗണ്ടന്റ്സ് ജനറൽ, സെൻസസ് വകുപ്പ്, പ്രോവിഡന്റ് ഫണ്ട് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ ഫോമുകൾ, രജിസ്റ്ററുകൾ ; വിദ്യാഭ്യാസ വകുപ്പിന്റെ പാഠപുസ്തകങ്ങൾ, ചോദ്യ-ഉത്തരകടലാസുകൾ; കലണ്ടർ, ഡയറി, കേരള ഗസറ്റ് എന്നിവയുടെ അച്ചടിയും വിതരണവും നിർവഹിക്കുന്നു.
  2. സ്വകാര്യസ്ഥാപനങ്ങളിൽ സർക്കാരിനുവേണ്ടി അടിയന്തിരസാഹചര്യത്തിൽ നടത്തുന്ന ബൈൻഡിംഗ്പ്രവർത്തനം മേൽനോട്ടം വഹിക്കുന്നു.
  3. പേര്, ഒപ്പ്, ജാതി, മതം എന്നിവ മാറ്റുന്നതിനുള്ള അപേക്ഷ സ്വീകരിക്കുകയും ഇത് കേരളഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിനായുള്ള നടപടി എടുക്കുകയും ചെയ്യുന്നു.
  4. സർവകലാശാല, നഗരസഭ, പഞ്ചായത്ത് എന്നിവയുടെ പരസ്യങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നു.
  5. ചിട്ടികൾ, കോടതിപരസ്യങ്ങൾ, മരണപത്രം, ലിക്വിഡേഷൻ, മുക്ത്യാർ തുടങ്ങിയ പരസ്യങ്ങൾ സംബന്ധിച്ചുള്ള പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നു.
  6. ഗസറ്റിനുള്ള വരിസംഖ്യ സ്വീകരിക്കുക, വരിക്കാർക്കും സർക്കാർവകുപ്പുകൾക്കും ഗസറ്റ് വിതരണം ചെയ്യുക.

മേൽവിലാസം


ജില്ലാ ഫോം ഓഫീസർ

ജില്ലാ ഫോം സ്റ്റോർ, മാർക്കറ്റ് ബിൽഡിംഗ് ,

അരണാട്ടുകര, തൃശ്ശൂർ 680 618

ഫോൺ: 0487-2384177

ഇമെയിൽ: dfotcr[dot]printing[at]kerala[dot]gov[dot]in