പൊതുവിതരണസമ്പ്രദായം നടപ്പാക്കലാണ് സിവിൽസപ്ലൈസ് വകുപ്പിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വം .വിപണിയിൽ അച്ചടക്കം ഉറപ്പാക്കുക, ഉപഭോക്തൃബോധവത്കരണവും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതും പ്രോത്സാഹിപ്പിക്കുക എന്നിവ സിവിൽസപ്ലൈസ് വകുപ്പിന്റെ ചുമതലയിൽപ്പെടുന്നു.01/07/1965 മുതൽ പ്രാബല്യത്തിലാണ് സംസ്ഥാനത്ത് പൊതുവിതരണസംവിധാനം നിലവിൽവന്നത്. ഉപഭോക്തൃ ബോധവത്കരണവും അവരുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രാധാന്യവും അവയുടെ ആവശ്യകതയും കണക്കിലെടുത്ത് സംസ്ഥാന സെക്രട്ടറിയേറ്റിലെ ഭക്ഷ്യസിവിൽസപ്ലൈസ്-ഉപഭോക്തൃകാര്യവകുപ്പിന്റെ കീഴിൽ പ്രത്യേകവിഭാഗം രൂപീകരിച്ചിട്ടുണ്ട്.തൃശ്ശൂർജില്ലയിൽ ജില്ലാസപ്പ്ലൈഓഫീസ് അയ്യന്തോളിലെ സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്നു .ജില്ലാസപ്പ്ലൈഓഫീസിനുകീഴിൽ 6 താലൂക്ക് സപ്ലൈഓഫീസുകൾ ഉണ്ട്. 6 താലൂക്കിലെ 28 ഫർക്കകളിലായി 1,196 റേഷൻകടകളുണ്ട്. 01.11.2016 തിയ്യതി കേരളത്തിൽ പ്രാബല്യത്തിൽ വന്ന 2013 ലെ ദേശീയഭക്ഷ്യഭദ്രതനിയമത്തിന്റെ കീഴിൽ ജില്ലയിലെ 6 താലൂക്കിലും ഓരോ NSFA ഡിപ്പോ നിലവിലുണ്ട്. റേഷൻകടകളിലേക്കുള്ള വാതിൽപടിവിതരണം നടത്തുന്നത് ഈ ഡിപ്പോയിൽനിന്നാണ് .ഉപഭോക്താക്കൾക്കുള്ള റേഷൻവിതരണത്തിനായി ‘ഇ-പോസ് ‘ യന്ത്രം 01.04.2018 ന് എല്ലാ റേഷൻകടകളിലും നിലവിൽവന്നു. പാചകവാതകവിതരണം സംബന്ധിച്ച പരാതി ജില്ലാസപ്പ്ലൈഓഫീസിലും താലൂക്ക് സപ്പ്ലൈഓഫീസിലും നൽകാവുന്നതാണ്. ഉപഭോക്താക്കളുടെ പരാതിപരിഹാരത്തിനായി ‘ഉപഭോക്തൃതർക്കപരിഹാരഫോറം’(CDRF) അയ്യന്തോളിലെ കോടതിസമുച്ചയത്തിനുസമീപം പ്രവർത്തിക്കുന്നു.
സിവിൽ സപ്ലൈസ്
ഉദ്ദേശ്യവും ലക്ഷ്യവും
പൊതുവിതരണസമ്പ്രദായം ഫലപ്രദമായി നടപ്പാക്കുകയും, സർക്കാർ നിശ്ചയിച്ചിട്ടുള്ള വിലയിൽ ജനങ്ങൾക്ക് റേഷൻവിതരണം വിതരണം നടത്തുകയും ചെയ്യുകയുമാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ പ്രധാനപ്രവർത്തനം. പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, കൃത്രിമമായ വിലവർദ്ധന എന്നിവ തടഞ്ഞു ന്യായമായ വിലയിൽ വിപണിയിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും സിവിൽ സപ്ലൈസ് വകുപ്പ് നേതൃത്വം നൽകുന്നു .
പ്രവർത്തനങ്ങൾ
- റേഷൻ – അവശ്യവസ്തുക്കളുടെ വിതരണവും
- ഉപഭോക്തൃതർക്കപരിഹാരഫോറം
- ഉപഭോക്തൃകാര്യങ്ങൾ
ഡി എസ് ഒ | സി ഡി ആർ എഫ് | തൃശ്ശൂർ താലൂക്ക് | ചാവക്കാട് താലൂക്ക് | തലപ്പിള്ളി താലൂക്ക് | മുകുന്ദപുരം താലൂക്ക് | ചാലക്കുടി താലൂക്ക് | കൊടുങ്ങല്ലൂര് താലൂക്ക് |
---|---|---|---|---|---|---|---|
0487-2360046 | 0487-2361160 | 0487-2331031 | 0487-2502525 | 04884-232257 | 0480-2825321 | 0480-2704300 | 0480-2802374 |