കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് തൃശ്ശൂർ കോർപ്പറേഷൻ. ആദ്യകാലത്ത് താലൂക്ക് ആസ്ഥാനം മാത്രമായിരുന്ന തൃശ്ശൂർ പിന്നീട് കൊച്ചിരാജ്യത്തിന്റെ വടക്കൻമേഖലയുടെ ആസ്ഥാനമായി. 1921ലാണ് തൃശ്ശൂർമുനിസിപ്പാലിറ്റി രൂപവത്ക്കരിച്ചത്. അതിനുമുമ്പ് അർബൻകൗൺസിൽ ഇവിടെ നിലവിലുണ്ടായിരുന്നു. തൃശ്ശൂർമുനിസിപ്പാലിറ്റിക്കൊപ്പം അയ്യന്തോൾ, വിൽവട്ടം, ഒല്ലൂക്കര, ഒല്ലൂർ, കൂർക്കഞ്ചേരി ഗ്രാമപഞ്ചായത്തുകൾ പൂർണ്ണമായും നടത്തറ, കോലഴി ഗ്രാമപഞ്ചായത്തുകൾ ഭാഗികമായും കൂട്ടിച്ചേർത്താണ് 2000 ഒക്ടോബർ 1-ന് തൃശ്ശൂർ കോർപ്പറേഷൻ രൂപം കൊണ്ടത്. 2000-ൽ നടന്ന തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് നേതാവായ ജോസ് കാട്ടൂക്കാരൻ കോർപ്പറേഷന്റെ ആദ്യത്തെ മേയറായി. സി.പി.ഐ.(എം)ലെ അജിത ജയരാജനാണ് ഇപ്പോഴത്തെ തൃശ്ശൂർമേയർ.
തൃശ്ശൂർ കോർപ്പറേഷൻ ഓഫീസ്,
തേക്കിൻകാട് മൈതാനം, തൃശ്ശൂർ 680 001
ഫോൺ: 0487 242 2020