സംസ്ഥാനത്തെ ഏറ്റവും പഴയ വകുപ്പുകളിലൊന്നാണ് രജിസ്ട്രേഷൻവകുപ്പ് . സമൂഹത്തിന്റെ സമസ്തമേഖലകളിലേയും ജനങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും രജിസ്ട്രേഷൻവകുപ്പുമായി ബന്ധപ്പെടുന്നു. പ്രമാണങ്ങളുടെ നിജസ്ഥിതി തെളിയിക്കൽ , ഇടപാടുകൾക്ക് പ്രചാരം നൽകൽ , കൃതിമം തടയൽ , വസ്തു മുമ്പ് കൈമാറ്റം ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തൽ , അസ്സൽപ്രമാണങ്ങൾ നഷ്ടപ്പെടുകയോ നശിച്ചു പോവുകയോ ചെയ്യുന്ന സാഹചര്യത്തിൽ പകർപ്പ് അനുവദിക്കൽ തുടങ്ങിയവയാണ് രജിസ്ട്രേഷൻനിയമങ്ങളുടെ സുപ്രധാനലക്ഷ്യങ്ങൾ. സംസ്ഥാനഖജനാവിലെ റവന്യൂ വരുമാനസ്രോതസ്സുകളിൽ രജിസ്ട്രേഷൻവകുപ്പിന് സുപ്രധാനസ്ഥാനമാണുള്ളത് . രജിസ്ട്രേഷൻനിയമങ്ങൾ ഇടപാടുകളെയല്ല മറിച്ച് ആധാരങ്ങളെയാണ് പ്രധാനമായും നിയന്ത്രിക്കുന്നത് .
രജിസ്‌ട്രേഷൻ
സംഘടന
തൃശ്ശൂർജില്ലയിൽ രജിസ്ട്രേഷൻവകുപ്പിനു കീഴിൽ 30 സബ് രജിസ്ട്രാർ ഓഫീസുകളും 2 ചിട്ടി ഇൻസ്‌പെക്ടർഓഫീസും ഉണ്ട്. ഈ ഓഫീസുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും ഏകോപ്പിക്കുന്നതിനുമായി ജില്ലാരജിസ്ട്രാർ (ജനറൽ) ഓഫീസ്, ജില്ലാ രജിസ്ട്രാർ (ഓഡിറ്റ്) ഓഫീസ് എന്നിങ്ങനെ 2 ജില്ലാഓഫീസുകളുണ്ട് . ഇതിനുപുറമേ തൃശ്ശൂർ, പാലക്കാട് ,മലപ്പുറം ജില്ലകളിലുള്ള ഓഫീസുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും ഏകോപ്പിക്കുന്നതിനുമായി മേഖലാതലത്തിലുള്ള ഓഫീസ് – ഉത്തരമദ്ധ്യമേഖലാ രജിസ്ട്രേഷൻഡെപ്യൂട്ടിഇൻസ്‌പെക്ട്രറുടെ (ജനറൽ) ഓഫീസും തൃശ്ശൂർജില്ലയിലുണ്ട് .
സേവനങ്ങൾ
- ആധാര രജിസ്‌ട്രേഷൻ
- ബാദ്ധ്യതാ ( കുടിക്കട) സർട്ടിഫിക്കറ്റ്
- സാക്ഷ്യപ്പെടുത്തിയ പകർപ്പ്
- ചിട്ടി രജിസ്‌ട്രേഷൻ
- വിവാഹ രജിസ്‌ട്രേഷൻ
- സംഘം രജിസ്‌ട്രേഷൻ