തൃശ്ശൂർ ജില്ലയിലെ അരണാട്ടുകരയിലാണ് 1987 മുതൽ ജില്ലാ ഫോംസ് ഓഫീസ് പ്രവർത്തിക്കുന്നത്.തൃശ്ശൂർ ജില്ലയിലെ വിവിധ സർക്കാർഓഫീസുകൾക്ക് ഫോറങ്ങളും രജിസ്റ്ററുകളും ഇവിടെ വിതരണം ചെയ്യുന്നു. കൂടാതെ ലൈസൻസുള്ള ഏജന്റുമാർക്ക് സർക്കാർപ്രസിദ്ധീകരണങ്ങൾ, സർവീസ്ബുക്ക്, പെൻഷൻബുക്ക് എന്നിവ ഈ സ്റ്റോറിൽ ലഭിക്കുന്നു.ഇതിനുപുറമെ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകൾക്കായി സർക്കാർജീവനക്കാർക്കുള്ള പുസ്തകങ്ങൾ ഇവിടെ വിതരണം ചെയ്യുന്നു. പേരോ ഒപ്പോ ജാതിയോ മാറ്റം വരുത്തൂന്നതിനുള്ള നടപടികൾ ഈ ഓഫീസിൽ ചെയ്യാവുന്നതാണ്.ഇതിനുവേണ്ടിയുള്ള അപേക്ഷകൾ ഗസറ്റ് വിജ്ഞാപനത്തിനായി തിരുവനന്തപുരത്തുള്ള പ്രിന്റിംഗ്ഡയറക്ടറുടെ ഓഫീസിലേക്ക് അയക്കുന്നു.
ജില്ലാ ഫോംസ് ഓഫീസ്
പ്രവർത്തനങ്ങൾ
- വിവിധ സർക്കാർഓഫീസുകൾക്കും മറ്റു പൊതുമേഖലാസ്ഥാപനങ്ങൾക്കും ഫോമുകൾ, രജിസ്റ്ററുകൾ; കേരള നിയമസഭയുടെ രേഖകൾ, ബജറ്റ് രേഖകൾ; ബാലറ്റുകൾ, തിരഞ്ഞെടുപ്പ്ഫോമുകൾ; കേരള സർക്കാരിന്റെ ലോട്ടറി; പബ്ളിക് റിലേഷൻസ് വകുപ്പിലെ ലഘുലേഖകൾ, പോസ്റ്ററുകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ; കേരളഹൈക്കോടതിയുടെ ഫോമുകൾ, രേഖകൾ, പ്രസിദ്ധീകരണങ്ങൾ; കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഫോമുകളും രജിസ്റ്ററുകളും; അക്കൗണ്ടന്റ്സ് ജനറൽ, സെൻസസ് വകുപ്പ്, പ്രോവിഡന്റ് ഫണ്ട് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ ഫോമുകൾ, രജിസ്റ്ററുകൾ ; വിദ്യാഭ്യാസ വകുപ്പിന്റെ പാഠപുസ്തകങ്ങൾ, ചോദ്യ-ഉത്തരകടലാസുകൾ; കലണ്ടർ, ഡയറി, കേരള ഗസറ്റ് എന്നിവയുടെ അച്ചടിയും വിതരണവും നിർവഹിക്കുന്നു.
- സ്വകാര്യസ്ഥാപനങ്ങളിൽ സർക്കാരിനുവേണ്ടി അടിയന്തിരസാഹചര്യത്തിൽ നടത്തുന്ന ബൈൻഡിംഗ്പ്രവർത്തനം മേൽനോട്ടം വഹിക്കുന്നു.
- പേര്, ഒപ്പ്, ജാതി, മതം എന്നിവ മാറ്റുന്നതിനുള്ള അപേക്ഷ സ്വീകരിക്കുകയും ഇത് കേരളഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിനായുള്ള നടപടി എടുക്കുകയും ചെയ്യുന്നു.
- സർവകലാശാല, നഗരസഭ, പഞ്ചായത്ത് എന്നിവയുടെ പരസ്യങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നു.
- ചിട്ടികൾ, കോടതിപരസ്യങ്ങൾ, മരണപത്രം, ലിക്വിഡേഷൻ, മുക്ത്യാർ തുടങ്ങിയ പരസ്യങ്ങൾ സംബന്ധിച്ചുള്ള പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നു.
- ഗസറ്റിനുള്ള വരിസംഖ്യ സ്വീകരിക്കുക, വരിക്കാർക്കും സർക്കാർവകുപ്പുകൾക്കും ഗസറ്റ് വിതരണം ചെയ്യുക.
മേൽവിലാസം
ജില്ലാ ഫോം ഓഫീസർ
ജില്ലാ ഫോം സ്റ്റോർ, മാർക്കറ്റ് ബിൽഡിംഗ് ,
അരണാട്ടുകര, തൃശ്ശൂർ 680 618
ഫോൺ: 0487-2384177
ഇമെയിൽ: dfotcr[dot]printing[at]kerala[dot]gov[dot]in