Close

റവന്യൂ

റവന്യൂ വകുപ്പിന് പൊതുജനങ്ങളുമായി വളരെ അടുത്ത ബന്ധമുണ്ട്. ഓരോ വ്യക്തിയും വിവിധ ആവശ്യങ്ങൾക്കായി റവന്യൂ ഓഫീസുകളെ സമീപിക്കാറുണ്ട്. റവന്യൂ വകുപ്പ് റവന്യൂ മന്ത്രിയുടെ നിയന്ത്രണത്തിൽ ആണ്. സെക്രട്ടറിയേറ്റിൽ, റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി (റവന്യൂ സെക്രട്ടറി)നേതൃത്വം നൽകുന്നു. അദ്ദേഹത്തെ സഹായിക്കുന്നതിന് അഡീഷണൽ സെക്രട്ടറിമാർ / ജോയിന്റ് സെക്രട്ടറിമാർ എന്നിവരും ഉണ്ട്. റവന്യൂ വകുപ്പ് തലവൻ ലാൻഡ് റവന്യൂ കമ്മീഷണറാണ്. അഡീഷണൽ കമ്മീഷണർ, അസിസ്റ്റന്റ് കമ്മീഷണർ എന്നിവർ ലാൻഡ് റവന്യൂ കമ്മീഷണറെ സഹായിക്കുന്നു. കേരള സംസ്ഥാനത്തിൽ 14 ജില്ലകൾ, 21 റവന്യൂ ഡിവിഷനുകൾ, 63 താലൂക്കുകൾ, 1532 വില്ലേജുകൾ (അല്ലെങ്കിൽ ഗ്രൂപ്പ് വില്ലേജുകൾ ഉൾപ്പെടെ 1634) എന്നിവ ഉൾക്കൊള്ളുന്നു. ഓരോ ജില്ലയും ഡെപ്യൂട്ടി കളക്ടർമാരുടെ സഹായത്തോടെ ജില്ലാ കളക്ടറാണ് നയിക്കുന്നത്. ഓരോ റവന്യൂ ഡിവിഷനും റവന്യൂ ഡിവിഷൻ ഓഫീസറുടെ നേതൃത്വത്തിലാണ്. ഓരോ താലൂക്കും തഹസീൽദാർ, അഡീഷണൽ തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിലാണ്.ഓരോ വില്ലേജും വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക വില്ലേജ് ഓഫീസർ, വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് മാൻ എന്നിവരുടെ സഹായത്താൽ പ്രവർത്തിക്കുന്നു.എല്ലാ വർഷവും ഫെബ്രുവരി 24 റവന്യൂ ദിനമായി ആഘോഷിച്ചുവരുന്നു. 1886 ഫെബ്രുവരി 24 ലെ ട്രാവൻകൂർ സെറ്റിൽമെന്റ് വിളംബരത്തിന്റെ ഓർമ്മപുതുക്കൽ കൂടിയാണ് ഈ ദിവസം.

പ്രവർത്തനങ്ങൾ


  1. പൊതു ആവശ്യങ്ങൾക്കായി വിവിധ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുക.
  2. അടിസ്ഥാന നികുതി, പ്ലാന്റേഷൻ ടാക്സ്, കെട്ടിട നികുതി മുതലായവയുടെ പിരിവ് .
  3. റവന്യൂ റിക്കവറി പ്രാബല്യത്തിൽ വരുത്തുക .
  4. ഭൂമിയുടെ രേഖകളുടെ പരിപാലനവും പുതുക്കലും.