Close

വിവരാവകാശ നിയമം

സർക്കാരുകൾ സൂക്ഷിക്കുന്ന വിവിധ തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയാനുള്ള അവകാശം നൽകുന്ന നിയമങ്ങളാണ് വിവരാവകാശ നിയമം എന്നുപറയുന്നത്.പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ എല്ലാ പൌരന്മാർക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിലനിർത്തുന്നതിനും അഴിമതി നിർമ്മാർജ്ജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വന്നു. ഭരണഘടനാപ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സർക്കാർ വിജ്ഞാപനം വഴിയോ നിലവിൽ വന്നതോ, രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിൽ സഹായധനം ലഭിക്കുന്ന സർക്കാർ ഇതര സംഘടനകളും, ഈ നിയമത്തിന്റെ പരിധിയിൽ വരും. സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ സഹായധനം നൽകുന്ന സ്ഥാപനങ്ങൾ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്‍റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഏതു പദാർത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ എടുക്കൽ, കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങൾ, പ്രിന്റൌട്ടുകൾ, ഫ്ലോപ്പികൾ, ഡിസ്കുകൾ, ടേപ്പുകൾ, വീഡിയോ കാസറ്റുകൾ മുതലായ രൂപത്തിൽ പകർപ്പായി ലഭിക്കാനും ഏതൊരു പൌരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് http://rti.kerala.gov.in സന്ദർശിക്കുക.

കേന്ദ്ര സർക്കാറിന്റെ എല്ലാ മന്ത്രാലയങ്ങൾ , വകുപ്പുകൾ മറ്റു ചില പബ്ലിക് അതോറിറ്റികൾ തുടങ്ങിയവക്കുള്ള ആർടിഐ അപേക്ഷകൾ / ആദ്യ അപ്പീൽ ഓൺലൈനിൽ നൽകാൻ സന്ദർശിക്കുക. https://rtionline.gov.in/

ഡൌണ്‍ലോഡ് ചെയ്യുക :
കളക്ടറേറ്റ് തൃശ്ശൂർ– പൊതു വിവരാവകാശ ഓഫീസർമാരുടേയും അപ്പലേറ്റ് അതോറിട്ടിമാരുടേയും പേരും ഔദ്യോഗിക സ്ഥാനവും (പി.ഡി.എഫ്)